തൃശ്ശൂർ: ചാലക്കുടി.ഒരുപാട് ആഗ്രഹിച്ച അവസാന ആഗ്രഹം പൂര്‍ത്തിയാവാത്തെ ഏറെ വേദനയോടെ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്രീദേവി. തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മക്കായ് നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ആംബുലന്‍സ് ഒദ്യോഗികമായി കൈമറാമെന്ന് തന്റെ സ്വപ്‌നം ബാക്കി വെച്ചാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി തന്റെ കാലാവധി പൂര്‍ത്തിയാക്കി പോകുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആബുലന്‍സിനായി ഏകദേശം അഞ്ചര ലക്ഷത്തോളം രൂപ നഗരസഭക്ക് കൈമാറിയിരുന്നു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മാസം 6 കഴിഞ്ഞിട്ടും ആംബുലന്‍സ് നഗരസഭക്ക് ലഭ്യമായില്ല. കഴിഞ്ഞ ദിവസം ഇന്‍ഷൂറന്‍സ് തുകയും കൈമാറിയപ്പോള്‍ വെള്ളിയാഴ്ച വണ്ടി തരാമാെന്ന് ഷോറും അധികൃതര്‍ പറഞ്ഞെങ്കിലും ശനിയാഴ്ചയായിട്ടും വണ്ടി എത്താതെ വന്നപ്പോള്‍ ഏറെ വേദനയോടെയായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്രീദേവിയുടെ പടിയിറക്കം
രണ്ട് മാസം മുന്‍പ് വണ്ടിയുടെ അനൗദ്യീക കൈമാറ്റം നടന്നെങ്കിലും ഒദ്യോഗികമായി വണ്ടിയുടെ ഫ്‌ളാഗ് ഓഫ് നടത്തി പടിയിറങ്ങണമെന്ന ആഗ്രഹം സാധിക്കാത്തതില്‍ ഏറെ വിഷമമുണ്ടെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സി.ശ്രീദേവി പറഞ്ഞു.










