സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എസ്പിഇഎൽഎൽഎൽ സമ്മേളനം കോട്ടയം ഐഐഐടിയിൽ നടന്നു

കോട്ടയം: ലോ-റിസോഴ്‌സ് ഭാഷകളുടെ സംരക്ഷണത്തിനും വികസനത്തിനുമായി സംഘടിപ്പിച്ച നാലാമത് രാജ്യാന്തര സ്പീച്ച് ആൻഡ് ലാംഗ്വേജ് ടെക്നോളജീസ് ഫോർ ലോ-റിസോഴ്‌സ് ലാംഗ്വേജ് (എസ്പിഇഎൽഎൽഎൽ–2025) സമ്മേളനം ഡിസംബർ 18 മുതൽ 20 വരെ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) നടന്നു. ഭാഷാ സാങ്കേതികവിദ്യ, ഭാഷാ സിസ്റ്റങ്ങൾ, സ്പീച്ച് പ്രോസസിങ്, കൃത്രിമ ബുദ്ധി (എഐ) എന്നിവയിൽ പ്രവർത്തിക്കുന്ന ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

എസ്പിഇഎൽഎൽഎൽ, ലോ-റിസോഴ്‌സ് ഭാഷകളിൽ ഗവേഷണം നടത്തുന്ന ഗവേഷക കൂട്ടായ്മയുടെ സംരംഭമാണ്. പ്രാദേശികവും അവഗണിക്കപ്പെട്ടതുമായ ഭാഷകളെ ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ ഫലപ്രദമായി കൊണ്ടുവരിക, വിവിധ ഇന്ത്യൻ–വിദേശ ഭാഷകൾക്കിടയിലെ ഭാഷാ പരിവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഭാഷാ സാങ്കേതികവിദ്യ കൂടുതൽ സമവായപരവും ഉൾക്കൊള്ളുന്നതുമാക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ഭാഷാ വിഭവങ്ങൾ ഭാഷാ സാങ്കേതിക വിദ്യകൾ സ്പീച്ച് ടെക്നോളജികൾ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (NLP), കംപ്യൂട്ടർ വിഷൻ– എൻഎൽപി സംയോജനം, എൻഎൽപിയുടെ പ്രായോഗിക ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നത്. ഡിജിറ്റൽ വിഭവങ്ങൾ കുറവുള്ള ഭാഷകൾക്കായി ശക്തമായ കംപ്യൂട്ടേഷനൽ മോഡലുകൾ വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി

Read More »
Advertisement