തൃശ്ശൂർ: നഗരസഭയിലെ പുതിയതായി തെരഞ്ഞെടുത്ത കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിര്‍ന്ന അംഗം കരുണാലയം വാര്‍ഡിലെ കെ.ടി ജോണിക്ക് വരണാധികാരി ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.ടി.ജോണി മറ്റു 36 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. ഭരണപക്ഷത്തെ എല്ലാവരും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.പ്രതിപക്ഷത്തെ 35 വാര്‍ഡില്‍ നിന്ന് വിജയിച്ച ജില്‍ ആന്റണി മാത്രം ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎം പ്രതിനിധി രക്തസാക്ഷികളുടെ പേരില്‍ ദൃഡ പ്രതിജ്ഞയെടുത്തത് ഭരണ ഘടന വിരുദ്ധമായത്തിനാല്‍ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരി വെങ്കിടേഷ് നിധിന്‍ പുല്ലനെ കൊണ്ട് വീണ്ടും ദൃഢ പ്രതിജ്ഞയെടുപ്പിച്ചു.നഗരസഭ സെക്രട്ടറി കെ.പ്രമോദ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്.മുന്‍ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍,എബി ജോര്‍ജ്ജ്,എം,.എന്‍. ശശിധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




