തൃശ്ശൂർ: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സ്ഥാപക നേതാവ് ആയിരുന്ന ഡോ. എം ജയപ്രകാശ് അനുസ്മരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ ഛായ ചിത്രത്തിന് മുകളിൽ പുഷ്പ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ട്രഷറര്‍ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡേവിസ് എം. ഡി, സെക്രട്ടറി ഡേവിസ് വെളിയത്ത്, ജോബി മേലേടത്ത്, ബിജു മാള ക്കാരൻ, ജോയ് പാനി ക്കുളം, ബഷീർ ഇ. ടി, ആന്റണി പി.വി, വി. എൻ വേലായുധൻ, ജോൺസൺ പി. ജെ, മധുസൂദനൻ ടി. ആർ എന്നിവർ സംസാരിച്ചു.










