തൃശ്ശൂർ : പോട്ട ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സോഷ്യൽ ആക്ഷൻ സംഘടന മഡോണ സ്പെഷ്യൽ സ്‌കൂളിൽ പതിവുപോലെ ഈ വർഷവും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
ആടിയും പാടിയും കേക്കും മിഠായിയും വിതരണം ചെയ്തും മഹാജൂബിലി വർഷത്തിലെ ക്രിസ്‌തുമസിനെ വരവേറ്റു. വികാരി ഫാ. ടോം മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു.
പ്രസിഡണ്ട് പോൾ പുല്ലൻ അധ്യക്ഷനായി. സഹവികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്‌സൺ തട്ടിൽ, പ്രിൻസിപ്പൽ സി. ഗ്ലോറിയ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബീന ഡേവിസ്, ടി. കെ. ജോസ്, പി.കെ. കൊച്ചാപ്പു, ജാൻസി വിത്സൻ, റീത്ത ജോസ്, ജിത ഡാനി , പി.കെ. ജോസഫ്, ഷീല ജോസ്, വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. സി.ആൻലിയ സ്വാഗതവും സി. റെറ്റി നന്ദിയും പറഞ്ഞു




