കോട്ടയം: അമിത മദ്യലഹരിയിൽ എത്തിയ സിനിമ സീരിയൽ നടൻ സിദ്ധാർഥ്പ്രഭു വഴിയാത്രക്കാരനെ വാഹനം ഇടിപ്പിച്ചു. ഇതു ചോദ്യംചെയ്ത നാട്ടുകാരെയും, തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയത്തു നിന്ന് ചങ്ങനാശേരി ഭാഗത്തെക്കു പോയ സിദ്ധാർഥ് പ്രഭു, ഇയാൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ഈ സമയം നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ ഈയാളുമായി കയ്യാങ്കളിയായി.പിന്നീട് ഇയാളെ പോലീസ് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി.




