തൃശ്ശൂർ: ചാലക്കുടി.നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി ആലീസ് ഷിബു ചുമതലയേറ്റു.എല്‍ഡിഎഫിലെ അല്‍ഫോന്‍സ ചാക്കോയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.യുഡിഎഫിലെ ആലീസ് ഷിബുവിന് 23,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ ചാക്കോക്ക് 13,വോട്ടുകളും ലഭിച്ചു..എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.യുഡിഎഫ് വിമതനായ മത്സരിച്ച് വിജയിച്ച ബില്‍ഫി ജോര്‍ജ്ജ് ആലീസ് ഷിബുവിന് ചെയ്യുകയായിരുന്നു.
സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വില്‍സന്‍ പാണാട്ടു പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സോ ചാക്കോക്ക് വോട്ടു ചെയ്തു.ചാലക്കുടി ഡിഎഫ്ഒ ഇന്‍ചാര്‍ജ്ജ് വന വകുപ്പ് ഉദ്യോഗസ്ഥന്‍ മാത്യൂ ടി,എസ്.ആയിരുന്നു വരണാധികാരി.ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനങ്ങള്‍ തീരുമാനമായത്.തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലം ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണമെന്ന ആലീസ് ഷിബുവിന്റെ ആവശ്യമാണ് തര്‍ക്കത്തിന് കാരണമായത്.
എം.പി.ബെന്നി ബെഹനാന്‍,എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ഒ.പൈലപ്പന്‍,മൂന്‍ ചെയര്‍മാമാരായ എബി ജോര്‍ജ്ജ്.ഷിബു വാലപ്പന്‍, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആദ്യ ടേമില്‍ രണ്ട് വര്‍ഷം ആലീസ് ഷിബു ചെയര്‍പേഴ്‌സണ്‍,രണ്ടാം ടേമില്‍ രണ്ട് വര്‍ഷം റീന ഡേവീസും,അവസാനത്തെ ഒരു വര്‍ഷം സൂസി സുനിലും ചെയര്‍പേഴ്‌സണ്‍ ആക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കുവെക്കുന്നത് ഷിബു വാലപ്പന്‍ എതിര്‍ക്കുകയായിരുന്നു.തര്‍ക്കത്തിന് പരിഹാരം കാണാതെ വന്നതോടെ തീരുമാനം ഡിസിസിക്ക് വിടുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ ഡിസിസി കൊടുത്ത വിപ്പ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് കൈമാറുകയും തീരുമാനം അറിയിക്കുകയായിരുന്നു.ഒടുവില്‍ ആദ്യത്തെ രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണാക്കുവാന്‍ ആലീസ് ഷിബു വഴങ്ങുകയായിരുന്നു
മുന്‍ ചാലക്കുടി നഗരസഭയുടെ ചെയര്‍പേഴ്‌സണും,കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍പേഴ്‌സണും ആയിരുന്നു ആലീഷ് ഷിബു.തുടര്‍ച്ചയായി ആറാം തവണ മത്സരിച്ചാണ് വിജയം നേടിയിരിക്കുന്നത്.ആദ്യമായിട്ടാണ് ഒരു ഭരണ സമിതിക്ക് വീണ്ടും തുടര്‍ ഭരണം ലഭിക്കുന്നത് ആദ്യമായിട്ടാണ്.




