Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൊവ്വന്നൂരിൽ എസ്ഡിപിഐ സഖ്യം; വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐയുടെ പിന്തുണയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉയർന്ന വിവാദത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചു.

ഡിസിസി നിർവാഹക സമിതി അംഗമായ വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടുദിവസത്തിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഡിസിസി അറിയിച്ചു. എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.എം. നിധീഷിനെ കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയും പുറത്താക്കി. പാർട്ടി തീരുമാനങ്ങൾ അവഗണിച്ച് അധികാരം നേടാനുള്ള നീക്കമാണെന്നാണ് ആരോപണം.

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 14 അംഗങ്ങളടങ്ങിയതാണ്. എൽഡിഎഫിന് 6, യുഡിഎഫിന് 5, എസ്ഡിപിഐയ്ക്ക് 2, ബിജെപിക്ക് 1 അംഗങ്ങളാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ നിർണായകമായിരുന്നു. ഇതോടെ നിധീഷ് വിജയിച്ചു. ബി.ജെ.പി., എസ്ഡിപിഐ, സിപിഐഎം എന്നീ പാർട്ടികളുടെ പിന്തുണയോടെ സ്ഥാനാരോഹണം നടത്തരുതെന്ന നിലപാട് കെപിസിസി വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം മറികടന്ന് സ്ഥാനമേറ്റതിനെ തുടർന്നാണ് പാർട്ടി നിധീഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പാർട്ടി നിർദ്ദേശവും നിധീഷ് നിരസിച്ചിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer