തൃശ്ശൂർ: പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് “നിറവ് – 2025” പഴഞ്ഞി മാർത്തോമ സ്കൂളിൽ ഭംഗിയായി ആരംഭിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ സമൂഹസേവന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകി വരുന്ന വാർഡ് മെമ്പർ ശ്രീമതി മോനിഷ രജീഷിൻ്റെ നേതൃത്വത്തിൽ ക്യാമ്പിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. എൻഎസ്എസ് വളണ്ടിയർമാർ ന്യൂസ് പേപ്പർ ചാലഞ്ച് മുഖേന സമാഹരിച്ച തുകയിലൂടെ വാങ്ങിയ വീൽചെയർ പഴഞ്ഞി പാലിയേറ്റീവ് സെൻററിന് സമർപ്പിച്ചു കൊണ്ടായിരുന്നു ഈ പ്രത്യേക ഉദ്ഘാടനം.
സമൂഹ പ്രതിബദ്ധതയും കരുണയും നിറഞ്ഞ പ്രവർത്തനമാണിതെന്ന് ശ്രീമതി മോനിഷ രജീഷ് പ്രത്യേകിച്ചു പ്രശംസിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീ. അലി കോട്ടോലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ പ്രശാന്ത് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാർത്തോമ സ്കൂൾ മാനേജർ റവ. ഫ്ര. അനു ഉമ്മർ പതാക ഉയർത്തി.വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീ. ജനീർലാൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. സന്തോഷ് കൊളത്തേരി, ശ്രീ. ഹമീദ്, ശ്രീ. പി.സി. സണ്ണി, പ്രോഗ്രാം ഓഫീസർ ശ്രീമതി ലിൻസ് കൊള്ളന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്. എസ്. വളണ്ടിയർമാർ പങ്കാളികളാകുന്ന സേവനപരിപാടികളും സമൂഹബോധ വളർത്തുന്ന പ്രോജക്ടുകളും ഉൾപ്പെടുത്തി ക്യാമ്പ് ജനുവരി 1 വരെ തുടരും.










