കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒന്‍പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ഇതോടെ എല്‍ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി.
കോണ്‍ഗ്രസിലെ ഉഷ എന്‍ നായരാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാര്‍ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കല്‍ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി കെ സബിത.
കഴിഞ്ഞ ദിവസം യു ഡി എഫ് അംഗങ്ങള്‍ എത്താതിരുന്നതിനാല്‍ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യു ഡി എഫിനും എല്‍ ഡി എഫിനും ഒന്‍പത് അംഗങ്ങള്‍ വീതവും എന്‍ ഡി എ യ്ക്ക് ഒരു അംഗവും ആണ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഉള്ളത്.
ബി ജെ പി അംഗം ഇന്നത്തെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ഇരു മുന്നണികള്‍ക്കും തുല്യ വോട്ട് ലഭിക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു.




