തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളിയിലെ തിരുക്കുടുംബം യൂണിറ്റിൻ്റെ (യൂണിറ്റ് 15) വാർഷിക സമ്മേളനം ഇടവക വികാരി ഫാ. നിക്സൺ ചകോര്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോയ് കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മേഴ്സി ജോയ് വാർഷിക റിപ്പോർട്ടും, ട്രഷറർ ആൻസലി ജോബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ ക്ലമൻ്റ് മാഞ്ഞൂരാൻ, ജോർജ്ജ് കല്ലിങ്കൽ, സെൻ്റ് പോൾ കോൺവെന്റ് മദർ സിസ്റ്റർ ലിറ്റോ, ചാരിറ്റി കോൺവെൻ്റ് അംഗം സിസ്റ്റർ ജിനി, റിബിൻ റാഫേൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ഐനിക്കാടൻ എന്നിവർ പ്രസംഗിച്ചു.
റിൻ്റു ആൻസലി, ആൻസി ഡേവീസ് എന്നിവരുടെ ഈശ്വര പ്രാർഥനയും, യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.










