കോഴിക്കോട്: കാക്കൂർ ടൗണിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. പ്രതി കണ്ണൂർ സ്വദേശിയാണ്. 2 മാസം മുമ്പായിരുന്നു മോഷണം നടന്നത്.
മുൻഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോപ്പിൽ ഉണ്ടായിരുന്ന അറുപത്തയ്യായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. കാക്കൂർ പോലീസ് പ്രതിയെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.






