കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം. കല്പത്തൂർ സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.




