തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും.
ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കുന്ന മൊഴിയും കേസില്‍ അതീവ നിര്‍ണായകമാണ്.
നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും സ്ഥിരീകരണം തേടും.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെയും മൊഴികള്‍ എടുക്കുന്നത്.
സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഉന്നതതലത്തിലുള്ള ബന്ധങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.






