തിരുവനന്തപുരം: ശംഖുമുഖത്ത് നടന്ന ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം. പാർട്ടി അവസാനിപ്പിക്കാത്തതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലും വീണ്ടും സംഘർഷമുണ്ടായി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതയാണ് വിവരം.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പാർട്ടിയിൽ പങ്കെടുത്തവർ വോളണ്ടിയർമാരായിരുന്നുവെന്നും, യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. പ്രവർത്തകർ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും എസ്എഫ്ഐ വ്യക്തമാക്കി.






