മലപ്പുറം: പുതുവർഷ ദിനത്തിൽ സ്കൂളിന് വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃകയായി . ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ( എൻ എസ് എസ് ) സപ്തദിന ക്യാമ്പിന് വേദിയായ തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ വായനപ്പുര നിർമ്മിച്ച് നൽകി എൻ എസ് എസ് വളണ്ടിയർമാർ മാതൃക കാണിച്ചു. സ്കൂൾ മുറ്റത്ത് നിലവിലുണ്ടായിരുന്ന ബദാം മരത്തിന് ചുറ്റും ഓലയും ഈന്തോലയും മുളയും കൊണ്ട് നിർമ്മിച്ച വായനപ്പുര ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി.
സ്കൂൾ കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതി ഏറ്റെടുത്ത് സമർപ്പിച്ച എൻ എസ് എസ് ടീമിനെ എല്ലാവരും അഭിനന്ദിച്ചു. വായനപ്പുര ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ടി നാസർ ഉദ്ഘാടനം ചെയ്തു.
ഒന്നാം വാർഡ് അംഗം യൂസഫ് കല്ലേരി ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി റഷീബ റഹീം, പി ടി കദീജ , ചെറിയമുണ്ടം ഹൈസ്കൂൾ പി ടി എ പ്രസിഡണ്ട് എം പി പ്രഭാകരൻ , തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , എം എ റഫീഖ്, യൂസഫ് ഹാജി പാട്ടത്തിൽ , ആഷിഖ് പള്ളിമാലിൽ, ടി എ റഹീം , എം ബീരാൻകുട്ടി , പി പി ജംഷീദ , പ്രോഗ്രാം ഓഫീസർ എസ് വിജയ , ഒ സെയ്താലി , നാസർ മാസ്റ്റർ , സി പി സാദത്ത് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ ലെന ഷാഹുൽ , മുഹമ്മദ് മിൻഹാജ് , മുഹമ്മദ് മുഹ്സിൻ , മുഹ്സിൻ എന്നിവർ നേതൃത്വം നൽകി. സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി വൈവിധ്യങ്ങളായ മാതൃകാ പരിപാടികളും പ്രവർത്തനങ്ങളും കുട്ടികൾ നാടിന് സമർപ്പിക്കുകയുണ്ടായി.






