കോഴിക്കോട്: ചുരത്തിലും മറ്റു പ്രധാനപ്പെട്ട റോഡുകളിലും ക്യൂ തെറ്റിച്ചുള്ള ഓവർ ടേക്കിംഗ് മൂലം, ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളിലേക്കും മറ്റ്, അത്യാവശ്യ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ധാരാളം പേർക്ക് ഇതുകൊണ്ട് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല.
അനധികൃത പാർക്കിംഗ്, നിയമം ലംഘിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അപകടമായ ഡ്രൈവിംഗ് മൂലം, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടുന്നത്* തുടങ്ങിയ ഏതുതരത്തിലുള്ള നിയമലംഘനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം വാഹനങ്ങളുടെ,
1) ഫോട്ടോകൾ/ വീഡിയോകൾ/ഓഡിയോ വോയ്‌സ്
2)ജില്ല, 3)സ്ഥലം
4)തീയതി
5)സമയം
6)നിയമലംഘനം
7)വാഹനത്തിന്റെ നമ്പർ.
ഇവ സഹിതം താഴെക്കൊടുത്ത നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ഈയൊരു ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാവുക.. നാടിന്റെ നന്മക്കായി, നമുക്കൊരുമിക്കാം. നിയമ ലംഘനം നടന്ന ഫോട്ടോസ് വീഡിയോസ് ഈ നമ്പറിലേക്ക് സെന്റ് ചെയ്യുക(ജില്ല, സ്ഥലം, തീയതി, സമയം, നിയമലംഘനം,വാഹനത്തിന്റെ നമ്പർ സഹിതം)+91 97470 01099
NB: പരാതി നൽകിയ ആളിന്റെ നമ്പറോ മറ്റോ ഒരിക്കലും വെളിപ്പെടുത്തില്ല.
കേരള പോലീസ് ട്രാഫിക്&റോഡ് സേഫ്റ്റി മാനേജ്മെന്റ്




