ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അന്വേഷണ നടപടികളിൽ താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും, അതിനാൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും വാസു ഹർജിയിൽ ആവശ്യപ്പെട്ടു.






