തൃശ്ശൂർ: പഴഞ്ഞി നവീകരിച്ച ഐന്നുർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും തിരുശേഷിപ്പുകളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷയാത്രയായ ‘പിതൃസ്മൃതി പ്രയാണം’ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ ഭക്തിപൂർവ്വം സ്വീകരിച്ചു.
മലങ്കര സഭയുടെ “ഉരുക്ക് കോട്ട” എന്നറിയപ്പെടുന്ന കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിന് ബഹു. വികാരി ഫാ. ജോൺ ഐസക്ക്, സഹവികാരി ബഹു. ഫാ. ആൻറണി പൗലോസ്, കൈസ്ഥാനി സാംസൺ പുലിക്കോട്ടിൽ, സെക്രട്ടറി ജയ്സൺ ചീരൻ എന്നിവർ നേതൃത്വം നൽകി. പള്ളി മാനേജിങ് കമ്മറ്റി അംഗങ്ങളും വിവിധ ആത്മീയ സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന സ്വീകരണം വിശ്വാസികൾക്ക് ആത്മീയ ഉണർവായി.




