Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലിയേറ്റീവ് പ്രവർത്തനം പുതിയ വാഹനം താലൂക്ക് ആശുപതിക്ക് കൈമാറി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ കാർ, താലൂക്ക് ആശുപത്രിക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം താലൂക്ക് ആശുപത്രി വഴിയാണ് നഗരസഭ നടപ്പിലാക്കുന്നത്.
മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, ഇവരുടെ ഭർത്താവ് പി. ആർ. രവീന്ദ്രനാഥിൻ്റെ ഓർമ്മക്കായാണ് സൗജന്യമായി ഇക്കോ കാർ നഗരസഭക്ക് വാങ്ങി നൽകിയത്.

വർഷങ്ങൾക്ക് മുമ്പ് നഗരസഭ പാലിയേറ്റീവ് പദ്ധതി ആരംഭിച്ച ഘട്ടത്തിലും ഒമിനി കാർ വാങ്ങി നൽകിയത് ശ്രീദേവി തന്നെയായിരുന്നു. കാലപഴക്കം മൂലം ഈ വാഹനം ഉപയോഗിക്കാനാകാതെ വന്ന സാഹചര്യത്തിലാണ്, കഴിഞ്ഞ വർഷം വൈസ് ചെയർപേഴ്സനായിരിക്കെ പുതിയ വാഹനം വാങ്ങി നൽകാമെന്ന് ഇവർ അറിയിച്ചത്.

തുക നേരത്തേ അടച്ചിരുന്നു എങ്കിലും വാഹനം ലഭ്യമായത് ഇപ്പോഴാണ്. നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൺ ആലീസ് ഷിബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
സി.ശ്രീദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾക്ക് വാഹനം കൈമാറി. വൈസ് ചെയർപേഴ്സൻകെ.വി.പോൾ, സെക്രട്ടറി കെ.പ്രമോദ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix