മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ജില്ലാ സബ് ജൂനിയർ
യുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കമായി കേരള ഫുട്ബോൾ അസോസിയേഷൻ്റെ രജിസ്ട്രേഷനുള്ള ടീമുകൾ തമ്മിലുള്ള മത്സരമാണ്
കുട്ടായി എംഎംഎംഎച്ച് എസ് എസ് ഗ്രൗണ്ടിൽ ആരംഭിച്ചത്. 13 വയസിന് താഴെയുള്ള കുട്ടികൾ ഉൾകൊള്ളുന്ന 21 ടീമുകൾ ഒരാഴ്ച നീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജലീൽ മയുര ഉദ്ഘാടനം ചെയ്തു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെവിഎം ഹനീഫ അധ്യക്ഷത വഹിച്ചു.
മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി കുഞ്ഞുട്ടി മുഖ്യാതിഥിയായി.
കുട്ടായി എംഎംഎംഎച്ച്എസ്എസ് പ്രധാനാധ്യപകൻ സി ബിന്ദുലാൽ, ഡിഎഫ്എ ട്രഷറർ നയീം ചേറൂർ ,മിഡിയ കോഡിനേറ്റർ മുജീബ് താനാളുർ കായികാധ്യാപകൻ അമീർ അരിക്കോട്, മാധ്യമ പ്രവർത്തകൻ ബൈജു അരിക്കാഞ്ചിറ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക്
സോക്കർ യുത്ത് മുണ്ടുപറമ്പിനെ പരാജയപ്പെടുത്തി ജുവനൈൽ എടവണ്ണ ജേതാക്കളായി.




