കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വാർഡിൽ ചികിത്സയിലായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ ആണ് മരിച്ചത്.
വാർഡിലെ ടോയ്ലറ്റിലെ എക്‌സോസ്റ്റർ ഫാനിൽ തൂങ്ങിയ നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇയാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




