Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സേവാഭാരതി സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സേവാഭാരതി ചാലക്കുടിയുടെ സ്വാവലമ്പൻ ആയാം പ്രവർത്തനത്തിന്റെ ഭാഗമായി അഭിവൃദ്ധി സ്വയം തൊഴിൽ പദ്ധതി ഉൽഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ ഘട്ടമായി 5 പേർ അടങ്ങുന്ന 12 ഗ്രൂപ്പുകൾ തിരിച്ചു 12 തരം പച്ചക്കറികൾ ഓരോ ഗ്രൂപ്പിനും കൃഷി ചെയ്യുവാൻ നൽകി. ഓരോ വ്യക്തിക്കും 30 വിത്തുകൾ സേവാഭാരതി വിതരണം ചെയ്യുകയും കൃഷി ചെയ്ത് അത് ഏപ്രിൽ ആദ്യവാരം വിപണനം ചെയുവാനും തീരുമാനം എടുത്തു.

ഒപ്പം ആദ്യഘട്ടത്തിൽ തന്നെ ഒരു മുട്ടക്കോഴി വളർത്തു കേന്ദ്രവും ഒരു അച്ചാർ ഉല്പാദന കേന്ദ്രവും ആരംഭിക്കുവാൻ ഉള്ള സഹായവും വാഗ്ദാനം ചെയ്തു. അഭിവൃദ്ധി പദ്ധതിയുടെ ഉൽഘാടനം റിട്ടയേർഡ് ഡി ആർ ഡി ഒ  ഡയറക്ടർ ഡോ:  ഹരീഷ്കുമാർ നിർവഹിച്ചു.കൂടപ്പുഴയിലെ സനാതന വാനപ്രസ്തത്തിൽ വച്ചു നടന്ന ചടങ്ങിൽ
ചാലക്കുടി സേവാഭാരതി പ്രസിഡന്റ്‌   പീതാബരൻ ആദ്യക്ഷത വഹിച്ചു. 

ഡോ: മനോജ് കുമാർ  (റിട്ട ഡയറക്ടർ മൃഗ സംരക്ഷണ വകുപ്പ്)  സതീഷ്കുമാർ (സൂപ്രണ്ട്, എ ആർ എസ് ഫാം) തുടങ്ങിയവർ വീട്ടമമാർക്കുള്ള പരിശീലനം നൽകി. ജില്ലാ സെക്രട്ടറി  ആദർശ് പനമ്പിള്ളി , സെക്രട്ടറി  നിഷിൽ വിജയൻ  മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
WhiteswanTV Footer