Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കക്കോടി ബിവറേജസില്‍ മദ്യം മോഷ്ടിക്കാൻ ശ്രമം; ചേളന്നൂര്‍ സ്വദേശി പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കക്കോടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.ചേളന്നൂർ സ്വദേശി വിജീഷ് (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കൈക്കലാക്കി കടന്നുകളയാൻ ശ്രമിച്ച വിജീഷിനെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ തന്നെ ചേവായൂർ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍, ഇതിനു മുൻപും ഇതേ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.

പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ മുൻപും ഇയാള്‍ മദ്യം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് മോഷണക്കുറ്റം സ്ഥിരീകരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix