Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല സ്വർണ്ണകൊള്ള; ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി യൂത്ത്‌ കോൺഗ്രസ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച്‌ നടത്തി. ഓഫീസിന്റെ കോമ്പൗണ്ടിലേക്ക് മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

ഇതേ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ അധ്യക്ഷതവഹിച്ചു.

ഇവരെ കൂടാതെ ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ്, മുൻസിപ്പൽ കൗൺസിലർ ടോം കോരാം അഞ്ചേരിൽ, യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ ഫ്രഡ്‌ഡി ജോർജ് വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മറിയപ്പള്ളി, വസന്ത തെങ്ങമ്പള്ളി, അബുദാലി,കെഎസ്‌യു സംസ്ഥാന സെക്രട്ടറി ജിത്തു ജോസ് എബ്രഹാം തുടങ്ങിയ യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix