ചെന്നൈ: പിഎസ്എല്‍വി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നത്.
പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എല്‍വി സി 61 വിക്ഷേപണം.
റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് തടസ്സമായത്. പരാജയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്‌നം ആവര്‍ത്തിക്കില്ലെന്നാണ് ISRO വൃത്തങ്ങള്‍ പറയുന്നത്.
പിഎസ്എല്‍വിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎല്‍ പതിപ്പാണ് വരും ദൗത്യത്തില്‍ ഉപയോഗിക്കുന്നത്. റോക്കറ്റ് തിരിച്ച് ലോഞ്ച് പാഡിലെത്തുമ്പോള്‍ പ്രതീക്ഷകളും ഉത്തരവാദിത്വവും വലുതാണ്.
നിര്‍ണായക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് എന്‍ വണ്‍ അന്വേഷയാണ് ബഹിരാകാശത്തേക്കയക്കുന്ന പ്രധാന ഉപഗ്രഹം. ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് ഉപഗ്രഹമാണിത്.
അറുപത്തിനാലാം ദൗത്യത്തില്‍ അന്വേഷയ്‌ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളുമുണ്ട്. ഐഎസ്ആര്‍ഒയുടെ എറ്റവും ദൗത്യങ്ങള്‍ നടത്തിയ റോക്കറ്റ് വീണ്ടും ലോഞ്ച് പാഡ് ആണ് പിഎസ്എല്‍വി.






