Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആനക്കൊമ്പുകളുമായി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കണ്ണൂർ ഇരട്ടിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 2 ആനക്കൊമ്പുകളും ആയി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ ചാലക്കുടി മാരാം കോട് സ്വദേശികളായ കുറ്റിചിറ വില്ലേജ് വിതയത്ത് വീട്ടിൽ ആൻടൂ മകൻ ജിബിൻ , പൊന്നാരി വീട്ടിൽ ബേബി മകൻ ലിബിൻ എന്നിവരാണ് പിടിയിലായത് ആനക്കൊമ്പ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 64 J 8778 എർട്ടിഗ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട്കൈ സ്വദേശി തട്ടകം ഡേവിസ് കണ്ണൂർ ഇരട്ടി സ്വദേശി റെജി ചാലക്കുടി സ്വദേശി ജ്യോതിഷ് എന്നിവർ സംഭവം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ സമീപത്തുനിന്നാണ് പ്രതികളെ വനം ഇന്റലിജൻസ് പിടികൂടിയത്. തുടർനടപടികൾക്കായി മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറിയ പ്രതികളെ ഇപ്പോൾ മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ പട്ടിക്കാട് റേഞ്ച് ഓഫീസർ പ്രജി എ സി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാൻ എം എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Advertisement
WhiteswanTV Footer