സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പൊള്ളാച്ചി- പാലക്കാട് റോഡ് നവീകരണം വൈകും

പാലക്കാട്: ചിറ്റൂർറോഡിന്റെ ശോച്യാവസ്ഥ മൂലംഏറെ അപകടങ്ങളും പ്രതിഷേധങ്ങളും ഉയർന്ന ഇരട്ടക്കുളം-ഗോപാലപുരം റോഡ് നവീകരണം ഇനിയും വൈകും. രണ്ടു വർഷത്തോളമായിട്ടും പ്രവർത്തികള്‍ നടത്താത്തതിനെ തുടർന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തിരുവനന്തപുരം കെ.ആർ.എഫ്.ബി പ്രൊജ്ര്രക് ഡയറക്ടർ ഓഫീസാണ് കരാറുകാരനെ നീക്കിയത്. ഇനി പുതിയ ടെണ്ടർ നടപടികള്‍ക്ക് ശേഷമാകും റോഡിന്റെ നവീകരണ പ്രവർത്തികള്‍ നടക്കുക.

കേരള- തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലക്കാട്‌-പൊള്ളാച്ചി സംസ്ഥാനപാതയില്‍ ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ ഭാഗമാണ് വർഷങ്ങളായി പൂർണമായും തകർന്നു കിടക്കുന്നത്. റോഡില്‍ മിക്കയിടത്തും വലിയ കുഴികള്‍ രൂപാന്തരപ്പെട്ട് ഇരുചക്രവാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍, ലൈൻ ബസുകള്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടുന്നത് പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ മാത്രം പത്തോളം പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.

ഓരോ അപകടവും നടക്കുമ്ബോഴും രാഷ്ട്രീയ പാർട്ടിക്കാരുടേയും നാട്ടുകാരുടേയും റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് താല്‍ക്കാലികമായി കുഴികളടയ്ക്കുന്ന പണികള്‍ ചെയ്തിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം അവ വീണ്ടും പഴയപടിയാകും.

2016-17 കാലയളവിലാണ് സംസ്ഥാന സർക്കാർ പാലക്കാട്‌പൊള്ളാച്ചി സംസ്ഥാനന്തര പാതയുടെ നവീകരണം ആസൂത്രണം ചെയ്തത്. പാലക്കാട് കൂട്ടുപാത മുതല്‍ തമിഴ്നാട് അതിർത്തിയായ ഗോപാലപുരം വരെ 25 കിലോമീറ്റർ ദൂരം നാലുവരിപ്പാതയാക്കാനും പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി ഫണ്ടനുവദിച്ച്‌ നിർമ്മാണം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. കിഫ്ബിക്കു വേണ്ടി നിർമാണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) നേതൃത്വത്തില്‍ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അപകടങ്ങള്‍ പതിവായതോടെ ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാത നന്നാക്കാൻ മൂന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പാലക്കാട് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കൂട്ടുപാത മുതല്‍ ഇരട്ടക്കുളം വരെയുള്ള റോഡ് നേരത്തെ തന്നെ നവീകരിച്ച്‌ കഴിഞ്ഞിട്ടും ചിറ്റൂർ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ കരാറുകാരന്റെ കെടുകര്യസ്ഥതമൂലം ശോച്യാവസ്ഥയില്‍ തുടരുകയാണ്. കരാർ റദ്ദാക്കി, കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുകയും എത്രയും പെട്ടെന്ന് പുതിയ ടെൻഡർ ക്ഷണിച്ച്‌
റോഡ് നവീകരികരണം ആരംഭിക്കുമെന്നും ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement