കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നല്ലളം സ്വദേശി സജീന്ദ്ര ബാബുവിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞാണ് അധ്യാപകൻ കുട്ടിയെ വശീകരിക്കാൻ ശ്രമിത്.
സമ്മാനം വീട്ടിലുണ്ടെന്നും കൂടെ വരണമെന്നും പറഞ്ഞ് ബൈക്കിൽ കുട്ടിയെ വീട്ടിലെത്തിച്ച ശേഷം അധ്യാപകൻ മോശമായി പെരുമാറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി പീഡനശ്രമം ചെറുത്തതോടെ വീട്ടിൽ നിന്നിറങ്ങി ബന്ധുവിനെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും, സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നല്ലളം പൊലീസ് കേസുടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




