Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫൊക്കാന സ്വിം കേരളാ സ്വിം പാലാ എഡിഷന് തുടക്കമായി; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നിർവ്വഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരളത്തിൽ വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മലയാളി സംഘടനയായ ‘ഫൊക്കാന’യും ‘മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് സൊസൈറ്റി’യും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്വിം കേരളാ സ്വിം’ പദ്ധതിയുടെ പാലാ എഡിഷന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് കർമ്മത്തിലൂടെ നിർവ്വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ഭദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

നഗരസഭാ കൗൺസിലറും മുൻ ദേശീയ വാട്ടർ പോളോ താരവുമായ ബിനു പുളിക്കക്കണ്ടം, ലോകോത്തര സാഹസിക നീന്തൽ താരവും മുഖ്യ പരിശീലകനുമായ എസ്.പി. മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ബർസർ ഫാദർ മാത്യു ആലപ്പാട്ടു മേടയിൽ, ഫൊക്കാന മുൻ ഭാരവാഹികളായ പോൾ കറുകപ്പിള്ളിൽ, ജോൺ പി. ജോൺ, ടോമി കോക്കാട്ട്, റീജണൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് എന്നിവരും ആശംസകൾ നേർന്നു.

മൈൽസ്റ്റോൺ സൊസൈറ്റി സെക്രട്ടറി ഡോ. ആർ. പൊന്നപ്പൻ, എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. ഗോപികുട്ടൻ, പി.ആർ.ഒ രാഖി ആർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഉത്ഘാടനത്തിന് ശേഷം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി കുട്ടികൾക്കൊപ്പം നീന്താനിറങ്ങിയത് പരിശീലനത്തിനെത്തിയവർക്ക് വലിയ ആവേശമായി മാറി. വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവാക്കൾക്കുമായി സംഘടിപ്പിച്ചു വരുന്ന ഈ പദ്ധതിയുടെ ഭാഗമായി നിരവധി പേർക്കാണ് സൗജന്യ പരിശീലനം ലഭ്യമാകുന്നത്.

Recent News

Advertisement
WhiteswanTV Footer