തൃശൂർ: ദേശീയ തലത്തിൽ ശ്രദ്ധേയനായ അരുണിന് നാടിൻ്റെ ആദരം ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനുള്ള ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലക്കുടിയുടെ സ്വന്തം അരുൺ ഗോകുലിനെ, അനുമോദിച്ചു. ഉദയ് എന്ന് നാമകരണം ചെയ്ത ഔദ്യോഗിക ചിഹ്നം വരച്ച അരുണിന് അൻപതിനായിരം രൂപ സമ്മാനം ലഭിച്ചു. ചാലക്കുടി നഗരസഭ 30-ാം വാർഡ് കമ്മിറ്റിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് ജിൽ ആന്റണി അരുൺ ഗോകുലിനെ വീട്ടിലെത്തി ആദരിച്ചു. വാർഡ് സമിതി അംഗങ്ങളായ എം എസ് സദാനന്ദൻ മാസ്റ്റർ മണിക്കുട്ടൻ പറമ്പിൽ കാടൻ തുടങ്ങിയവർ സംബന്ധിച്ചു




