Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐസി സെക്കൻഡറി സ്കൂൾ വാർഷികാഘോഷത്തിന് വർണ്ണാഭമായ സമാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ധാർമ്മികതയുടെ കരുത്തിൽ നാളെയുടെ പ്രകാശം’ എന്ന സന്ദേശമുയർത്തി തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂളിന്റെ ദ്വിദിന വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ സമാപനം. വൈവിധ്യമാർന്ന കലാപരിപാടികളാലും പ്രമുഖരുടെ സാന്നിധ്യത്താലും ശ്രദ്ധേയമായ സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെയാണ് കാലം തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും, കുട്ടികളെ ശരിയായ ദിശയിൽ നയിക്കാനുള്ള നിയന്ത്രണത്തിന്റെ ചരട് മാതാപിതാക്കളുടെ കൈവശം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഗമത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അധ്യയന വർഷത്തെ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ എം.എൽ.എ വിതരണം ചെയ്തു. ഫൈഹ ഫൈസൽ, നാഫിഹ് നൗഫൽ, തൻസീഹ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.’ദിശ’ പ്രകാശനം: സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘ദിശ’ വാർത്താ പത്രികയുടെ പ്രകാശനം എം.എൽ.എ നിർവ്വഹിച്ചു.സംഗീത നിശയിൽ പ്രശസ്ത ഗായിക നഷ്‌വ ഹുസൈൻ നയിച്ച സംഗീത സന്ധ്യയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

പ്രമുഖരുടെ സാന്നിധ്യം:തിരൂർ മുൻസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജി കീഴടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.എ. ഷാക്കിർ മുഖ്യപ്രഭാഷണം നടത്തി. ടി.ഐ.സി ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ലത്തീഫ്, സെക്രട്ടറി അബ്ദുൽ വഹാബ് മാസ്റ്റർ, ടി ഐ സി സ്കൂൾ ചെയർമാൻ കെ പി അയ്യൂബ്, വൈസ് ചെയർമാൻ അബ്ദുൽ ജലീൽ, സെക്രട്ടറി അഡ്വ. സഹീർ കോട്ട്, പ്രിൻസിപ്പാൾ നജീബ് പി. പരീത്, പി.ടി.എ പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ ഷാജിറ, ഫർഹാന ടീച്ചർ, ട്രസ്റ്റ് അംഗങ്ങളായ ഇബ്രാഹിം കോട്ടയിൽ, മജീദ് മടമ്പാട്, സൈനുദ്ദീൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഇ. കെ.റഷീദ്, സഹീറ, ജസീന സഹീർ, ഹംസ മാഷ്, മുഹമ്മദ് അലി കണ്ടത്ത്, ഡോ. മുജീബ് റഹ്മാൻ, മെഹർഷാ കളരിക്കൽ, ഖാജാ ശിഹാബുദ്ദീൻ, അൻഷാദ് തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു.

Advertisement
WhiteswanTV Footer