തൃശ്ശൂർ: കടപ്പുറം മേരാ യുവ ഭാരത് തൃശൂരിന്റെയും അക്ഷര കലാ–കായിക സാംസ്കാരിക വേദി പുന്നക്കച്ചാലിന്റെയും സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, ചൊവ്വന്നൂർ, മുല്ലശ്ശേരി ബ്ലോക്കുകളിലെ യുവജന ക്ലബുകൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ, വോളിബോൾ, ബാഡ്മിൻറൺ മത്സരങ്ങൾ സമാപിച്ചു.
ഫുട്ബോൾ മത്സരത്തിൽ മുഹമ്മദൻസ് കാട്ടിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേതാക്കളായി. വോളിബോൾ മത്സരത്തിൽ നാട്ടുവേദി വട്ടേക്കാട് ജേതാക്കളായി. ബാഡ്മിൻറൺ മത്സരത്തിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ജേതാക്കളായി.
കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ദിലീപ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ റാഹില വഹാബ്, മുനീർ എന്നിവർ പങ്കെടുത്തു. അക്ഷര പ്രസിഡൻറ് ശിഹാബ് പള്ളത്ത്, സെക്രട്ടറി ആഷിക്, ട്രഷറർ ഷംനു പള്ളത്ത്, ജോയിന്റ് സെക്രട്ടറി ഇജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






