തൃശൂർ: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന് ജില്ല അതിര്‍ത്തിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ അര്‍ജ്ജൂന്‍ പാണ്ഡ്യന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസര്‍ ടി.ഷൈല, ചാലക്കുടി ഉപജില്ല ഓഫീസര്‍ പി.ബി.നിഷ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആനിപോള്‍, ഷിഫ സന്തോഷ്, ജിജി ജോജി, ഒ.എസ് ചന്ദ്രന്‍.
ജിയോ കിഴക്കും തല പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ ഷിബു വാലപ്പന്‍, ജില്‍ ആന്റണി, ബ്ലോക്ക് പ്രസിഡന്റ് ജാന്‍സി പൗലോസ്, വൈസ് പ്രസിഡന്റ് സുനില്‍ കെ. മേനോന്‍, വിവിധ സ്‌ക്കൂളിലെ പ്രധാന അധ്യാപകര്‍, അധ്യാപകര്‍ മറ്റു ജനപ്രതിനിധികള്‍ സംഘടന പ്രതിനിധികളും, നുറൂ കണക്കിന് വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. ബാന്റ് സെറ്റിന്റേയും, മറ്റു വാദ്യമേളങ്ങളുടേയും അകമ്പിടിയോടെയാണ് ജില്ലയിലെ ആദ്യത്തെ സ്വീകരണം വര്‍ണ്ണാഭമായിരുന്നു.
—






