തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്
.ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ സുജിത് കെ ആർ എന്നിവർ നടത്തിയ തിരച്ചിലിൽ ഏകദേശം 20 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി പോലിസിനെ ഏല്പിച്ചു. രാത്രി സമയം ആയതിനാൽ വെളിച്ചക്കുറവും പുഴയുടെ അടിത്തട്ടിലെ മര കഷ്ണങ്ങളുടെ സാന്നിധ്യവും തിരച്ചിലിന് പ്രതിബന്ധം സൃഷ്ടിച്ചിരുന്നു.
ചാലക്കുടി നിലയത്തിൽ നിന്നും എ.വി. രെജു , ജയകൃഷ്ണൻ സി, മിഥുൻ പി. എസ്., അഖിൽ പി. അരുൺ വി.. എൻ. ഹോം ഗാർഡ് ടി.എ ജോസ്, സിവിൽ ഡിഫൻസ് അംഗം ജോമോൻ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജാൻസി പൗലോസ്,മേലൂർ പഞ്ചായത്ത് അംഗങ്ങളായ എം ടി ഡേവിസ്, രമ്യ വിജിത്ത് എന്നിവർ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു പഞ്ചായത്ത് അംഗം എം എസ് ബിജു ഫയർഫോഴ്സിന്റെ കൂടെ തിരച്ചിലിന് പുഴയിൽ നേതൃത്വം നൽകി.






