കോളന്‍, ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമാണ് വിട്ടുമാറാത്ത ക്ഷീണം. തുടര്‍ച്ചയായി ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണിക്കുക.
മൂന്ന് ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുക, ചുമയ്ക്കുമ്പോള്‍ നെഞ്ച് വേദന, ചുമയ്ക്കുമ്പോള്‍ രക്തം വരുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഇത് തൈറോയിഡ് ക്യാന്‍സറിന്റേതാകാം.
മലം, മൂത്രം എന്നിവയില്‍ രക്തം ഉണ്ടാവുക, പെട്ടെന്നുണ്ടാകുന്ന വാജിനല്‍ ബ്ലീഡിങ് എല്ലാം സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണമാണ്. ഇതും അവഗണിക്കരുത്.
ഡയറ്റും വ്യായാമവും ഇല്ലാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം. പാന്‍ക്രിയാസ്, ലങ്‌സ്, ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമാണിത്. മറ്റ് രോഗങ്ങള്‍ മൂലവും ശരീരഭാരം കുറയ്ക്കാം
പെട്ടെന്ന് നിറം മങ്ങുക, വിട്ടുമാറാത്ത ചൊറിച്ചില്‍, വേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം സ്‌കിന്‍ ക്യാന്‍സറിന്റേതാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
വയറ് വീര്‍ത്ത് വരുന്നതും ഉദരസംബന്ധമായ മറ്റു ബുദ്ധിമുട്ടുകളും ക്യാന്‍സറിന്റെ ലക്ഷണമാകാം. തുടര്‍ച്ചയായി ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം.






