തൃശ്ശൂർ: ആവേശകരമായ മാറി ഷൂട്ടൗട്ട് മേള.ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരം സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കള്‍
ചവളര്‍ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി കോനൂര്‍ കൊരട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കളായി.
പീച്ചാനിക്കാട് ലോസ് ബ്ലാങ്ങോസ് എഫ്‌സിക്കു രണ്ടാം സ്ഥാനവും യുവ കട്ടപ്പുറം എഫ്‌സിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും കേരള പോലീസ് ഫുട്‌ബോള്‍ ടീം അംഗവുമായ വിബിന്‍ തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ശ്യാംജിത്ത് കെ.ബൈജു അധ്യക്ഷത വഹിച്ചു.
ചവളര്‍ സൊസൈറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ജയരാജന്‍ മാസ്റ്റര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ.മാധവന്‍, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സനൂപ് മേലഡൂര്‍, കൊരട്ടി യൂണിയന്‍ പ്രതിനിധികളായ കെ.കെ.ഷാജു, യൂണിയന്‍ സെക്രട്ടറി കെ.വി.ജിജു, പഞ്ചായത്ത് അംഗങ്ങളായ കെ.എ. സുരേഷ്, വി.കെ. കൃഷ്ണന്‍, കുമാരി ബാലന്‍, ശ്രീമ സജീവ്, സംഘാടക ചെയര്‍മാന്‍ അജിത്, കണ്‍വീനര്‍ പി.എസ്.സഗീഷ്, വൈസ് ചെയര്‍മാന്‍ ശംഭു ദാസ്, ജോയിന്റ് കണ്‍വീനര്‍ റോഷന്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
.






