Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം ‘ഡര്‍ബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യൂത്ത് സെന്‍സേഷന്‍ സ്റ്റാര്‍ പ്രദീപ് രംഗനാഥന്‍ റിലീസ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ പ്രഗത്ഭരായ യുവ പ്രതിഭകളേയും സോഷ്യല്‍ മീഡിയാ താരങ്ങളെയും അണിനിരത്തി സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡര്‍ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ഇന്ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തുടര്‍ച്ചയായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ യൂത്ത് സെന്‍സേഷന്‍ സ്റ്റാര്‍ ആയി മാറിയ പ്രദീപ് രംഗനാഥന്‍ ഡര്‍ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു.

പ്രസ്തുത ചടങ്ങില്‍ ഡര്‍ബി സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

‘സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ടു സിനിമയിലെത്തിയ തന്നെ പോലെയാണ് ഡര്‍ബിയിലെ ഓരോ താരങ്ങളും, എനിക്ക് ദൈവവും പ്രേക്ഷകരും തന്ന സ്വീകാര്യത ഡര്‍ബിയിലെ ഓരോ പ്രതിഭകള്‍ക്കും ലഭിക്കട്ടെയെന്നു പ്രദീപ് രംഗനാഥന്‍ ചടങ്ങില്‍ ആശംസിച്ചു.

ഡിമാന്‍സ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ മന്‍സൂര്‍ അബ്ദുല്‍ റസാഖാണ് ഡര്‍ബിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ആദം സാബിക്ക്, ഹരി ശിവറാം, അല്‍ അമീന്‍, റിഷ് എന്‍ . കെ, അനു, ജസ്നിയ കെ ജയദീഷ്, ശിവരാജ്, പ്രവീണ്‍, ആന്‍ മെര്‍ലറ്റ്, സാഗര്‍ സൂര്യ, ഫ്രാങ്കോ ഫ്രാന്‍സിസ്, ഹിഫ്രാസ്, സുപര്‍ണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്‍ ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്‍, ഫാഹിസ് ബിന്‍ റിഫായി, മനൂപ് തുടങ്ങിയവരാണ് ഡര്‍ബിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാംപസ് പശ്ചാത്തലത്തൊരുങ്ങിയ ഡര്‍ബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പൂര്‍ണ്ണമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ പ്രണയവും, ആക്ഷനും, ഇമോഷനും, ഫണ്ണും കൂട്ടിച്ചേര്‍ത്ത ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

ഗോപി സുന്ദറാണ് ഡര്‍ബിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം നിര്‍വഹിക്കുന്നത്.

ഡര്‍ബിയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഡി ഓ പി: അഭിനന്ദന്‍ രാമനുജം, തിരക്കഥ: സഹ്റു സുഹ്‌റ, അമീര്‍ സുഹൈല്‍, എഡിറ്റിങ്: ആര്‍.ജെറിന്‍, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് : ഷര്‍ഫു, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അര്‍ഷാദ് നക്കോത്ത്, ആക്ഷന്‍ : തവസി രാജ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ജമാല്‍ വി ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നജീര്‍ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍: നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കെയ്‌സി, കൊറിയോഗ്രാഫി:റിഷ്ധാന്‍ അബ്ദുല്‍ റഷീദ്, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍, സ്റ്റില്‍സ് : എസ് ബി കെ ഷുഹൈബ്, കെ കെ അമീന്‍, സ്റ്റുഡിയോ : സപ്താ റെക്കോര്‍ഡ്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, വി എഫ് എക്‌സ് : ഫോക്സ്ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ : കൃഷ്ണ പ്രസാദ് കെ വി, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്സ് , പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer