വാഷിങ്ടണ്‍: ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ്. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്ത മാസം നേരില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും.
ഇറാന്റെ വ്യാപാര പങ്കാളികള്‍ക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോര്‍ജ്ജ രംഗത്ത് ‘ശാന്തി’ ബില്‍ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു.
വ്യാപാര കരാറും ആണവോര്‍ജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്യുന്നത്.
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന ബില്ലാണ് ശാന്തി ബില്‍.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം ആയിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ അമേരിക്ക തന്നെ മുന്‍കൈ എടുത്ത് പുനരുജ്ജീവിപ്പിക്കുന്നത്.










