തൃശ്ശൂർ: ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ . മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിലെ വീട്ടിൽ നിന്നമാണ് എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി.
ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.






