മലപ്പുറം: എടക്കരയിൽ മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി യുവാവ് മരിച്ചു. തോണിക്കൈ സ്വദേശി ഷിജു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലൂടെ പോകുന്ന വഴിയിൽ ഷിജു സ്വന്തം മിനി ലോറി നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കി മുന്നോട്ട് നടക്കുന്നതിനിടെയാണ് പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് ഉരുണ്ടുവന്നത്.
ഷിജുവിനെ ഇടിച്ചുവീഴ്ത്തിയ ലോറി കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷിജു മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.






