തൃശ്ശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ആക്രമണം വീണ്ടും. 4 പേർക്ക് നായയുടെ കടിയേറ്റു. പതിമൂന്ന് കാരനും ഹരിത കര്‍മ്മ സേന അംഗത്തിനും അടക്കം നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത് . നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് മൂന്ന് പേര്‍ക്കും കടിയേറ്റിരിക്കുന്നത്.ഹൗസിംങ്ങ് ബോര്‍ഡില്‍ താമസിക്കുന്ന സെയിന്‍ മാത്യു,(13),ഹരിത കര്‍മ്മ സേന അംഗം പടിഞ്ഞാറെ ചാലക്കുടി മാട്ടലാക്കല്‍ സരസ്വതി (50), മേട്ടിപ്പാടം കോടശ്ശേരി വീട്ടില്‍ അജിത് (49). മാള സ്വദേശി പ്രഭാത് വീട്ടില്‍ സജീവന്‍ (58)എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത്.
ഹരിത കര്‍മ്മ സേന അംഗം സരസ്വതി ഹോട്ടലില്‍ നിന്ന് മാലിന്യം എടുക്കാന്‍ പോകുമ്പോഴാണ് നായ കടിക്കുകയായിരുന്നു.മറ്റു മൂന്ന് പേരേയും ബസ് സ്റ്റാന്റിന് സമീപത്തായി പ്രസവിച്ച് കിടക്കുന്ന നായയാണ് കടിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം നായയെ പിടിക്കുവാന്‍ വന്നവര്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും ഈ നായയെ പിടികൂടുവാന്‍ സാധിച്ചില്ലെന്ന് പറയപ്പെടുന്നു. പരിക്കേറ്റ നാല് പേരും താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 15-ൽ അധികം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു.




