തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആന്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 24ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അവധി ആയതിനാല്‍ ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ അല്ലേ ഇത്തരം അപ്പീലുകള്‍ നല്‍കാറുള്ളൂ എന്ന് കോടതി ചോദിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു.










