സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പത്തനാപുരത്ത് ഹാഷിഷ് ഓയിലുമായി കാപ്പാ കേസിലെ പ്രതി എക്സൈസ് പിടിയിൽ

കൊല്ലം: 280 ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതിയെ പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പാതിരിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 208.52 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പത്തനംതിട്ട ജില്ലയിലെ അടൂർ കുന്നിട ദേശത്ത് ഉഷ ഭവനിൽ രമേഷ് കുമാർ മകൻ ഉമേഷ് കൃഷ്ണ (38) ആണ് പിടിയിലായത്. ഇയാൾ നിരവധി കാപ്പാ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.


ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ പത്തനംതിട്ട ഏഴംകുളം നെടുമൺ ദേശത്ത് പാറവിള വീട്ടിൽ ജോസഫ് ബിനോയി മകൻ വിനീത് പരിശോധനയ്ക്കിടയിൽ സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
ഈ മേഖലയിൽ ഗഞ്ചാവ്, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ സ്ഥിരമായി കച്ചവടം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.


എക്സൈസ് ഇൻസ്പെക്ടർ ഷിജിന എസ്യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) സുനിൽകുമാർ വി, അനിൽ വൈ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, റോബി സി.എം, അരുൺ ബാബു, കിരൺകുമാർ, വിനീഷ് വിശ്വനാഥ് എന്നിവരും പങ്കെടുത്തു.
പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ

Read More »
Advertisement