സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാൽനട യാത്രക്കാരുടെ സുരക്ഷ; ബോധവൽക്കരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കേരളാ പോലീസ് കാൽനട യാത്രാ സുരക്ഷാ ക്യാമ്പയ്ൻ്റെ ഭാഗമായി താമരശ്ശേരി ട്രാഫിക് യൂനിറ്റ്, ജി വി എച്ച് എസ് എസ് എസ് പി സി യുമായി സഹകരിച്ച് ദേശീയ പാതയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കാൽനടയാത്രക്കാർക്ക് വഴിനടക്കാനുള്ള അവകാശത്തെ മാനിക്കുക, കാൽനടയാത്ര നമ്മുടെ അവകാശമാണ് എന്നീ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയും യാത്രക്കാരെ നേരിൽ കണ്ട് സംസാരിച്ചും, നിയമം പാലിക്കുന്നവർക്ക് മധുരം നൽകിയും നിയമം പാലിക്കാത്തവരെ ബോധവൽക്കരിച്ചും നടന്ന പരിപാടി ഏറെ ജനശ്രദ്ധയാകർഷിച്ചു.

താമരശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ട്രാഫിക് എസ് ഐ സത്യൻ, എസ് ഐ സുബൈർ, എസ് പി സി സി പി ഒ മാരായ റസാഖ് മലോറം, സാഹിദ വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, രതീഷ്, രജനീഷ്, ശ്രീജിത്ത്, കേരള ഹോം ഗാർഡ് സന്തോഷ് എന്നിവർ നേതൃത്വം നൽകി.

തിരക്കുള്ള നിരത്തുകളിൽ കാൽനട യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത ഒട്ടേറെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, വിദ്യാർഥികളെ സീബ്രാലൈനിൽ റോഡ് മുറിച്ചുകടത്താൻ സഹായിച്ച ഹോം ഗാർഡിന് വാഹനമിടിച്ച് ഗുരുതരമായി പരിക്കേൽക്കുന്ന അവസ്ഥയുണ്ടായത് ബോധവൽക്കരണ പരിപാടിയുടെ ആവശ്യകത വെളിപ്പെടുത്തുന്നുവെന്നും ട്രാഫിക് എസ് ഐ സത്യൻ അഭിപ്രായപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.