സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലാന്റിങിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്നിലെ ടയര്‍ ഊരിത്തെറിച്ചു

ഒര്‍ലാന്റോ: ലാന്റിങിനിടെ വിമാനത്തിന്റെ മുന്നിലെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴക്ക് രക്ഷപ്പെട്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. അമേരിക്കയിലെ ഒര്‍ലാന്റോ വിമാനത്താവളത്തിലാണ് സംഭവം.

200 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന എയര്‍ബസ് 321 വിമാനത്തിന്റെ മുന്‍വശത്തെ രണ്ട് ചക്രങ്ങളില്‍ ഒന്ന് ഊരിത്തെറിച്ചതോടെയാണ് സംഭവം. റണ്‍വേയില്‍ വിമാനം തെന്നിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ നിര്‍ത്താന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചു.

രണ്ട് ചക്രങ്ങളിലൊന്ന് തെറിച്ചുപോകാതിരുന്നതും സഹായകരമായി. അപകടത്തെ തുടര്‍ന്ന് റണ്‍വേയില്‍ വിമാനം നിര്‍ത്തി. യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.

വിമാനം ലാന്റ് ചെയ്യുന്നതിന്റെയും ചക്രം ഊരിത്തെറിച്ച് പോകുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ വിമാനത്തിനോ ഇതിലുണ്ടായിരുന്ന ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ യാതൊന്നും സംഭവിച്ചില്ല. അതേസമയം ചക്രം ഊരിത്തെറിക്കാന്‍ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

യാത്രക്കാരെ പുറത്തിറക്കി ബസുകളില്‍ വിമാനത്താവളത്തിലേക്ക് മാറ്റിയ ശേഷം വിമാനത്താവളത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ റണ്‍വേയില്‍ നിന്നും വിമാനത്തെ മാറ്റി.

സാങ്കേതിക തകരാര്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കാലാവസ്ഥദുര്‍ബലമായത് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇന്നലെ ഒര്‍ലാന്റോയില്‍ ശക്തമായ മഴയും കാറ്റും തണുപ്പുമുണ്ടായിരുന്നു. 54 മൈല്‍ വേഗത്തിലാണ് ഇവിടെ ഇന്നലെ കാറ്റ് വീശിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചതും ഉപയോഗിച്ചതും സ്വകാര്യതാവകാശ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ്

Read More »

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്.

Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ്

Read More »
Advertisement