തൃശ്ശൂർ: മുരിങ്ങൂർ ശ്രീചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി മുരിങ്ങൂർ മർച്ചൻ്റ്സ് അസോസിയേഷൻ ഒരുക്കിയ ആനപ്പന്തലിൽ നിന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന കാഴ്ചശിവേലി ശ്രദ്ധേയമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി. അബ്ദുൽ ഹമീദ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ക്ഷേത്ര ഭാരവാഹികളായ കെ എൻ വിശാലക്ഷന്‍, ഇ.വി.മുരളി, സെൽവൻ പണിക്കശ്ശേരി തുടങ്ങിയവർക്ക് സ്വീകരണം നൽകി.നിയോജകമണ്ഡലം ചെയർമാൻ പി വി ഫ്രാൻസിസ്, കൺവീനർ .പി.പി.ശശിധരൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുരിങ്ങൂർ മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് വിനോദ് സി.സെക്രട്ടറി തോമസ് പൈനാടത്ത് ട്രഷറർ ജിതോ കണ്ണമ്പുഴ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി കാഴ്ചശിവേലി ക്ഷേത്രത്തിൽ എത്തിയ ശേഷം മേളം അമൃതഭോജനം ഗജപൂജ, പകൽപ്പൂരം, കുടമാറ്റം എന്നിവയും ഉണ്ടായിരിക്കും.




