പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങൾ വീതവും, എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് ഉള്ളത്.
മുൻപ് നൽകിയ പിന്തുണ യുഡിഎഫ് നിരസിച്ചതോടെ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും തുല്യ വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്.




