Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ; തച്ചണ്ണ ജി.എൽ.പി.എസിന് കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മൂർക്കനാട് ഗവൺമെൻറ് യു.പി. സ്കൂൾ ടർഫിൽ വെച്ച് നടന്ന ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ തച്ചണ്ണ ജി.എൽ.പി. സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ജി.യു.പി.എസ്. മൈത്രയെ പരാജയപ്പെടുത്തിയാണ് തച്ചണ്ണ വിജയകിരീടം ചൂടിയത്.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ എട്ടോളം എൽ.പി. സ്കൂളുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സ്കൂൾ ഗെയിംസ് നാഷണൽ അത്‌ലറ്റിക് കേരള ജൂനിയർ ടീം മാനേജർ പ്രിവീൺ സി.കെ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി. അംഗങ്ങളായ എം. റിഷാദ്, കെ. സുലൈഖ എന്നിവർ ആശംസകൾ നേർന്നു. പി.എസ്. ബിനീഷ് സ്വാഗതവും കെ. ദിവ്യ നന്ദിയും രേഖപ്പെടുത്തി.

മികച്ച കളിക്കാരൻ: പി.കെ. ഫാദി (തച്ചണ്ണ ജി.എൽ.പി.എസ്.)
​മികച്ച ഗോൾകീപ്പർ: കെ. ആദിദേവ് (മൈത്ര ജി.യു.പി.എസ്.)
​വിജയികൾക്കുള്ള സമ്മാനദാനം വി. ഷഹീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. നാരായണൻ മാസ്റ്റർ, മൈത്ര ജി.യു.പി.എസ്. ഹെഡ്മാസ്റ്റർ സി.ടി. നാസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സി. സക്കീർ മത്സരങ്ങൾ നിയന്ത്രിച്ചു.
​ജനകീയ പങ്കാളിത്തത്തോടെ ആറ് ലക്ഷത്തോളം രൂപ സമാഹരിച്ച് മൂർക്കനാട് ജി.യു.പി.എസിൽ നിർമ്മിച്ച ടർഫ് മൈതാനം, സമീപ പ്രദേശങ്ങളിലെ കൊച്ചു മിടുക്കന്മാർക്ക് മികച്ച കായിക അനുഭവം നൽകുന്ന വേദിയായി മാറി.

Tags :

Recent News

Advertisement