Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മീനച്ചിൽ തോട്ടിലെ പോള നീക്കം ചെയ്യൽ; രണ്ടാം ഘട്ടത്തിന് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മഴക്കാലത്ത് മീനച്ചിൽ തോട്ടിലുണ്ടാകുന്ന തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. അമ്പലക്കടവ് മുതൽ പാലക്കയം വരെയുള്ള ഭാഗത്തെ പോളകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്നലെ ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. പാലാ – പൊൻകുന്നം ഹൈവേ, കുറ്റില്ലം – കടയം, ഇടയാറ്റ് റോഡ്, പന്ത്രണ്ടാം മൈൽ വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്ന് കഴിഞ്ഞ വർഷം കുറ്റില്ലം മുതൽ ഇടയാറ്റ് ഗണപതി അമ്പലം പാലം വരെ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി ചേന്നാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സരിത ജോർജ്, ലിൻസി രാജു, ജാൻസി ജോസ് നരിക്കാട്ട്, മുനിസിപ്പൽ കൗൺസിലർ സനിൽകുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ രൺദീപ് ജി, ഷാജി കല്ലേൽ, സന്തോഷ് ചിറമുഖത്ത്, ജോയി വണ്ടനാനി, സുമോദ് വളയത്തിൽ, ജോസ് എബ്രഹാം പന്തനാനി, ടോമി തകിടിയേൽ, സി.പി.എം ലോക്കൽ സെക്രട്ടറി പ്രദീപ്, അജ്ജു സുരേഷ്, സജി മോട്ടേൽ, വിനയകുമാർ മനാസ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Recent News

Advertisement
WhiteswanTV Footer